Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Air Pocket

എ​യ​ർ ഇ​ന്ത്യ വി​മാ​നം ആ​കാ​ശ​ച്ചുഴി​യി​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: തായ്‌ലൻഡിലെ ഫു​​​​ക്ക​​​​റ്റി​​​​ൽ​​​നി​​​​ന്നു ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​നം ആ​​​​കാ​​​​ശ​​​​ച്ചുഴി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട് 17 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്ക്. പ​​​​രി​​​​ക്കേ​​​​റ്റ പ​​​​ത്തു യാ​​​​ത്ര​​​​ക്കാ​​​​രെ​​​​യും നാ​​​​ല് ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 8.40 ന് ഫു​​​​ക്ക​​​​റ്റി​​​​ൽ​​​നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ എ​​​​യ​​​​ർ​​​ബ​​​​സ് എ320 ​​​​വി​​​​മാ​​​​നം ആ​​​​കാ​​​​ശ​​​​ച്ചുഴി​​​​യി​​​​ൽ​​​പ്പെ​​​​ട്ട​​​​തോ​​​​ടെ 300 അ​​​ടി​​​യോ​​​ളം താ​​​​ഴ്ച​​​​യി​​​​ലേ​​​​ക്ക് പ​​​​തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വി​​​​മാ​​​​നം ത​​​​ല​​​​കീ​​​​ഴാ​​​​യി മ​​​​റി​​​​യു​​​​ന്ന​​​​താ​​​​യി തോ​​​​ന്നി​​​​യെ​​​​ന്നും വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റ​​​​താ​​​​യും യാ​​​​ത്ര​​​​ക്കാ​​​​ർ ആ​​​​രോ​​​​പി​​​​ച്ചു.

പെ​​​ട്ടെ​​​ന്നു​​​ണ്ടാ​​​യ പ്ര​​​ക​​​മ്പ​​​ന​​​ത്തി​​​ൽ സീ​​​റ്റ് ബെ​​​ൽ​​​റ്റ് ധ​​​രി​​​ക്കാ​​​തി​​​രു​​​ന്ന ചി​​​ല യാ​​​ത്ര​​​ക്കാ​​​രും ജീ​​​വ​​​ന​​​ക്കാ​​​രും തെ​​​ന്നി​​​വീ​​​ഴു​​​ക​​​യും ത​​​ല​​​യ്‌​​​ക്കും ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കും പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​​തേ​​​​സ​​​​മ​​​​യം, നി​​​​സാ​​​​ര​​​ അ​​​​പ​​​​ക​​​​ട​​​​മാ​​​​ണു സം​​​​ഭ​​​​വി​​​​ച്ച​​​​തെ​​​​ന്നും പ​​​​രി​​​​ക്കേ​​​​റ്റ യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ടി​​​​യ​​​​ന്ത​​​​ര ചി​​​​കി​​​​ത്സ ന​​​​ൽ​​​​കി​​​​യെന്നും എ​​​​യ​​​​ർ ഇ​​​​ന്ത്യ വ്യ​​​​ക്ത​​​​മാ​​​​ക്കി. രാ​​​​വി​​​​ലെ 11ഓ​​​​ടെ വി​​​​മാ​​​​നം സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി ഡ​​​​ൽ​​​​ഹി ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ലാ​​​​ൻ​​​​ഡ് ചെ​​​​യ്തു. ​വി​​​മാ​​​നം ലാ​​​ൻ​​​ഡ് ചെ​​​യ്ത​​​യു​​​ട​​​ൻ ത​​​യാ​​​റാ​​​യി നി​​​ന്ന മെ​​​ഡി​​​ക്ക​​​ൽ സം​​​ഘം പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ലെ മെ​​​ഡി​​​ക്ക​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കും തു​​​ട​​​ർ​​​ന്ന് വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്കും മാ​​​റ്റി. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് സി​​​​വി​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

 

Latest News

Corehub Up